ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിക്കു വിടും: കടകംപള്ളി സുരേന്ദ്രന്‍

Last Updated : May 28, 2016, 06:52 PM IST
ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിക്കു വിടും: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം ∙ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്കു  വിടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചു വിടുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്തും പിഎസ്‌സിയാണ് നിയമനങ്ങൾ നടത്തിയിരുന്നത്. 

തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലെ ക്ഷേത്രങ്ങളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും നിയമനം പ്രത്യേക ബോര്‍ഡിനു കീഴിലാക്കിയതാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്.അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുന്‍ സര്‍ക്കാര്‍ ദേവസ്വം നിയമന ബോര്‍ഡ് രൂപീകരിച്ചത്.

മുന്‍ ഡിജിപി ചന്ദ്രശേഖരനായിരുന്നു ബോര്‍ഡ് ചെയര്‍മാന്‍. സെക്രട്ടറി തല റാങ്കിലുള്ള ശമ്പളമാണ് അദ്ദേഹം വാങ്ങുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം ദേവസ്വംനിയമന ബോര്‍ഡ് ഒരു വെള്ളാനയാണെന്നും പിഎസ്‌സി പോലുള്ള ഭരണഘടന സ്ഥാപനത്തിലെ ഒരു വിഭാഗത്തിന് കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു വകുപ്പ് മാത്രമാണ് ദേവസ്വം നിയമനമെന്നും മന്ത്രി വ്യക്തമാക്കി.

Trending News