ഡോക്ടര്‍മാരുടെ സമരം: മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി സ്ത്രീ മരിച്ചു

മതിയായ ചികിത്സ ആശുപത്രി അധികൃതര്‍ നല്‍കിയില്ലെന്ന്‍ ബന്ധുക്കള്‍ ആരോപിച്ചു. 

Updated: Apr 16, 2018, 03:29 PM IST
ഡോക്ടര്‍മാരുടെ സമരം: മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി സ്ത്രീ മരിച്ചു

മാനന്തവാടി: വയനാട്ടില്‍ പനിബാധിച്ച് അവശനിലയിലായ ആദിവാസി സ്ത്രീ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചു. എടവക രണ്ടേന്നാല്‍ താന്നിയാട് വെണ്ണമറ്റം കോളനിയിലെ ചാപ്പയാണ് കുഴഞ്ഞുവീണ് മരിച്ചത്.

അവശനിലയില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ച ചാപ്പയെ ഡോക്ടര്‍ കിടക്കയില്ലെന്ന് ചൂണ്ടിക്കാട്ടി മരുന്ന് നല്‍കി തിരിച്ചയക്കുകയായിരുന്നു. വീട്ടിലെത്തിയ ചാപ്പ ഉടന്‍ കുഴഞ്ഞുവീണ് മരിച്ചു.

മതിയായ ചികിത്സ ആശുപത്രി അധികൃതര്‍ നല്‍കിയില്ലെന്ന്‍ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close