കേരളത്തിൽ ഡീസൽ വില കുതിക്കുന്നു; ലിറ്ററിന് ആദ്യമായി 65 രൂപയ്ക്ക് മുകളിലായി

  

Updated: Jan 13, 2018, 01:43 PM IST
കേരളത്തിൽ ഡീസൽ വില കുതിക്കുന്നു; ലിറ്ററിന് ആദ്യമായി 65 രൂപയ്ക്ക് മുകളിലായി

കേരളം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തിൽ ആദ്യമായി ഡീസൽ വില ലീറ്ററിന് 65 രൂപയ്ക്ക് മുകളിലായി. രണ്ടാഴ്ചക്കുള്ളിൽ പെട്രോൾ വിലയിലും ഒന്നര രൂപയിലേറെ വര്‍ധനയുണ്ടായി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡീസൽ വില 65 രൂപയും കടന്ന് കുതിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ഡീസൽ വിലയിൽ ഉണ്ടായിരിക്കുന്നത് മൂന്ന് രൂപയുടെ വർധനയാണ്. കൊച്ചിയിൽ ഇന്നത്തെ ഡീസൽ വില 65 രൂപ 31 പൈസയാണെങ്കിൽ കാസർഗോഡ് ജില്ലയിൽ വില 66 കടന്നു. 

ക്രൂഡ് ഓയിൽ വില വർധിച്ചെന്ന് ചൂണ്ടികാണിച്ചാണ് പെട്രോളിയം കമ്പനികൾ ഒരു മാസത്തിനുള്ളിൽ പെട്രോൾ ഡീസൽ ഉൽപന്നങ്ങളുടെ വിലയില്‍ വന്‍ വർദ്ധനവ് വരുത്തിയിരിക്കുന്നത്.  പെട്രോൾ വിലയും സമാനമായി കുതിക്കുകയാണ്. പെട്രോളിയം കമ്പനികൾ വില കൂട്ടുന്നതിന് ആനുപാതികമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി കൂടി ചേരുമ്പാഴോണ് ഇന്ധനവില സാധാരണക്കാരനെ പൊള്ളിക്കുന്നത്.  

ഇന്ധനവില കുറയ്ക്കാൻ നികുതിയിൽ ഇളവ് വരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകേണ്ടിയിരിക്കുന്നു. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽഉൾപ്പെടുത്തിയാലും വിലയിൽ കുറവ് വരാൻ കാരണമാകും. ഡീസൽ വില വര്‍‍ധന ചരക്ക് നീക്കത്തേയും പൊതുഗതാഗതത്തേയും ബാധിക്കുമെന്നും ഉറപ്പായി.  അതുകൊണ്ടുതന്നെ വില വർധന നേരിടാൻ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാവണമെന്ന ആവശ്യവും ശക്തമായി. 20, 35 പൈസ എന്നിങ്ങനെ ദിവസേനയുള്ള ക്രമാനുഗത വർദ്ധനയാണ് ഇപ്പോള്‍ 65 രൂപ കടന്നിരിക്കുന്നത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close