ദിലീപിന്‍റെ ജാമ്യാപേക്ഷ മാറ്റി: ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി വച്ചു.കഴിഞ്ഞ ആഴ്ചയും ഹര്‍ജി കോടതി മാറ്റി വച്ചിരുന്നു. ഇത്തവണ ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ദിലീപ്.

Last Updated : Aug 18, 2017, 10:59 AM IST
ദിലീപിന്‍റെ ജാമ്യാപേക്ഷ മാറ്റി: ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി വച്ചു.കഴിഞ്ഞ ആഴ്ചയും ഹര്‍ജി കോടതി മാറ്റി വച്ചിരുന്നു. ഇത്തവണ ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ദിലീപ്.

ഇത് മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് കോടതിയിലെത്തുന്നത്. താന്‍ സിനിമയിലെ ഒരുകൂട്ടം ശക്തരായ ആളുകളുടെ ഇരയാണെന്നും തന്നെ കുടുക്കിയതാണെന്നും ദിലീപ് ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ 24നായിരുന്നു അവസാന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അന്ന് ഇത് കോടതി തള്ളി. പ്രശസ്ത അഭിഭാഷകന്‍ ബി രാമന്‍ പിള്ള വഴിയാണ് ദിലീപ് ഇത്തവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

Trending News