ദിലീപിന് ജാമ്യമില്ല; കൂട്ടമാനഭംഗം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നെന്ന് കോടതിയുടെ നിരീക്ഷണം

യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷൻ നൽകിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്‍റെ ജാമ്യം തള്ളിയത്. ഇത് നാലാം തവണയാണ് ദിലീപിന്‍റെ ജാമ്യം തള്ളുന്നത്.

Last Updated : Sep 18, 2017, 12:07 PM IST
ദിലീപിന് ജാമ്യമില്ല; കൂട്ടമാനഭംഗം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നെന്ന് കോടതിയുടെ നിരീക്ഷണം

കൊച്ചി: യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷൻ നൽകിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്‍റെ ജാമ്യം തള്ളിയത്. ഇത് നാലാം തവണയാണ് ദിലീപിന്‍റെ ജാമ്യം തള്ളുന്നത്.

ദിലീപിനെതിരെ കൂട്ടമാനഭംഗം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്ന സ്ഥിതിയ്ക്ക് ജാമ്യത്തിന് അര്‍ഹതയില്ല എന്നാണ് കോടതി വ്യക്തമാക്കുന്നത്.

പള്‍സര്‍ സുനിയെ പോലൊരു ക്രിമിനലിനെ ഇത്തരമൊരു കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതും ചുമതലപ്പെടുത്തിയതും ദിലീപാണ്. അതുകൊണ്ടുതന്നെ പള്‍സര്‍ സുനിക്കെതിരെ നിലനില്‍ക്കുന്ന എല്ലാ കുറ്റങ്ങളും ദിലീപിനെതിരെയും നിലനില്‍ക്കുമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

ഇരുപത് വര്‍ഷം വരെ നിലനില്‍ക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ നിലനില്‍ക്കുന്നതെന്നും കോതി ചൂണ്ടിക്കാട്ടി. തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്നും കോടതി സൂചിപ്പിച്ചു.

Trending News