ദേവസ്വം നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എൻഎസ്എസ്

Last Updated : Jun 25, 2016, 01:28 PM IST
ദേവസ്വം നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എൻഎസ്എസ്

കോട്ടയം: ദേവസ്വം നിയമനങ്ങൾ പി.എസ്.സിക്ക് വിടരുതെന്ന് എൻ.എസ്.എസ്.  നിലവിലുള്ള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലനിർത്തണമെന്നും എൻഎസ്എസ് ബജറ്റ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ പൊതുസമൂഹമല്ല, വിശ്വാസികളാണ് തീരുമാനമെടുക്കേണ്ടത്.

ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിടാനുളള നീക്കം അംഗീകരിക്കാന്‍ ആവില്ലെന്നും ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ എന്‍എസ്എസ് വ്യക്തമാക്കി. ചർച്ചകൾക്കും കമീഷൻ റിപ്പോർട്ടുകൾക്കും ശേഷമാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് രൂപം നൽകിയതെന്നും എന്‍എസ്എസ് അറിയിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശം വിഷയത്തിലെ നിലപാട് വ്യക്തമാക്കുന്ന പ്രമേയവും ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചു. ശബരിമല ക്ഷേത്രത്തിന്‍റെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനായി സംസ്ഥാനസർക്കാരിന്‍റെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.  മറ്റ് നിലപാടുകൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഈ പ്രമേയത്തിൽ വിശദീകരിക്കുന്നു.

 കഴിഞ്ഞ സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളെ എതിര്‍ത്ത പോലെ ഈ സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നൽകി. വർഗീയതയോടുള്ള യു.ഡി.എഫിന്‍റെ മൃദുസമീപനമാണ് തെരഞ്ഞെടുപ്പിൽ കനത്ത തോൽവിക്ക് കാരണമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.

Trending News