അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം

  

Last Updated : Feb 9, 2018, 11:20 AM IST
അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം

കൊച്ചി: അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഒരു കമ്പനി പൂര്‍ണ്ണമായും കത്തിനശിച്ചു.  പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ തയാറാക്കുന്ന ലക്ഷ്മി ഇന്‍ഡസ്ട്രിസ് എന്ന സ്ഥാപനത്തില്‍ പുലര്‍ച്ചെ നാലു മണിയോടെ നാട്ടുക്കാരാണ് തീ പടരുന്നത് കണ്ടത്.

ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എറണാകുളത്ത് നിന്നും ചേര്‍ത്തലയില്‍ നിന്നുമുള്ള എട്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി നാലു മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. അപകടത്തിലുണ്ടായ നാശനഷ്ട്ത്തിന്‍റെ തോത് ഇതുവരെ വ്യക്തമല്ല.

Trending News