നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സി ശേഖരം പിടികൂടി

രാജ്യത്തെ ഏറ്റവും വലിയ വിദേശ കറൻസി വേട്ടകളിലൊന്നാണിത്.  

Updated: Jun 13, 2018, 03:57 PM IST
നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സി ശേഖരം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ കറന്‍സി ശേഖരം പിടികൂടി. പത്ത് കോടിയിലധികം രൂപയുടെ വിദേശ കറന്‍സിയാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അഫ്ഗാൻ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്ന് ഇന്നു രാവിലെ നടത്തിയ പരിശോധനയിലാണ് കറന്‍സി പിടിച്ചെടുത്തത്. 

സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്. ഇന്നലെ രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഡൽഹി– കൊച്ചി-ദുബായ് വിമാനത്തിലാണിയാൾ എത്തിയത്. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഇന്നലെ വിമാനത്തിന്‍റെ തുടര്‍ യാത്ര മുടങ്ങിയിരുന്നു. 

പിന്നീട് യാത്രക്കാര്‍ക്ക് ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കി. ഇന്ന് പുലർച്ചെ 4.30നുള്ള എമിറേറ്റ്സ് വിമാനത്തിൽ പോകാനായി സുരക്ഷാ പരിശോധനകൾ നടത്തവേയാണ് എക്സ് റേ പരിശോധനയിൽ കറൻസികൾ കണ്ടെത്തിയത്. അമേരിക്കൻ ഡോളറാണ് കറൻസികളിൽ അധികവും. 

രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ കറൻസി വേട്ടകളിലൊന്നാണിത്. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close