സിംഗപൂരില്‍ ജോലി വാഗ്ദാനം നല്‍കി വന്‍ വിസ തട്ടിപ്പ്

സിംഗപൂരില്‍ ജോലി വാഗ്ദാനം നല്‍കി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് കമ്പനിയുടെ തട്ടിപ്പ്. വ്യാജ വിസ നല്കി നൂറ്റമ്പതിലേറെപ്പേരില്‍ നിന്നുമാണ് ഇവര്‍ പണം തട്ടി‍യത്.  

Last Updated : Mar 16, 2018, 11:42 AM IST
സിംഗപൂരില്‍ ജോലി വാഗ്ദാനം നല്‍കി വന്‍ വിസ തട്ടിപ്പ്

ന്യൂഡല്‍ഹി: സിംഗപൂരില്‍ ജോലി വാഗ്ദാനം നല്‍കി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് കമ്പനിയുടെ തട്ടിപ്പ്. വ്യാജ വിസ നല്കി നൂറ്റമ്പതിലേറെപ്പേരില്‍ നിന്നുമാണ് ഇവര്‍ പണം തട്ടി‍യത്.  

സിംഗപ്പൂരിലുള്ള അമിഗ്ഡാല നഴ്സിംഗ് ഹോം എന്ന ആശുപത്രിയുടെ പേരില്‍ നടത്തിയ തട്ടിപ്പിന് ഇരയായവരില്‍ ലൈറ്റ് പ്രഫഷണല്‍ ഉദ്യോഗാര്‍ഥികളായ നാല്പതോളം മലയാളികളുമുണ്ട്.

രജിസ്റ്റര്‍ ചെയ്തവരെ നേരിട്ട് വിളിച്ച് പാസ്പോര്‍ട്ടടക്കമുള്ള രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡിജിറ്റല്‍ ഒപ്പും കൈക്കലാക്കി. തുടര്‍ന്ന് മൂന്ന്‍ ഘട്ടങ്ങളിലായി നടത്തിയ ടെലിഫോണ്‍ ഇന്റര്‍വ്യുവില്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന്‍ അറിയിക്കുകയും ഓഫര്‍ ലെറ്ററും വിസയും നല്‍കുകയും ചെയ്തു.

സിഗപ്പൂരിലേക്ക് പോകുന്നതിനായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായെന്നു മനസിലായത്. പല കാരണങ്ങളും ചിലവുകളും പറഞ്ഞു ഓരോരുത്തരില്‍ നിന്നും മുപ്പതിനായിരത്തിലധികം രൂപയാണ് തട്ടിയത്. ജോലിക്കായി അപേക്ഷിച്ച ചിലരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി തിരിമറികള്‍ നടത്തിയെങ്കിലും ഉടമസ്ഥര്‍ക്ക് അത് തിരിച്ചറിയാനായില്ല.

പരാതി നല്‍കിയവര്‍ ഫോണില്‍ നിരന്തരം ഭീഷണി നേരിടുകയാണ്. എലൈറ്റ് പ്രഫഷണലിനെതിരെ വിദേശകാര്യമന്ത്രിക്കും പ്രധാന മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

 

 

Trending News