ഗൗരി നേഹയുടെ മരണം: സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജി വച്ചു

ട്രിനിറ്റി ലൈസിയം സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി ഗൗരി നേഹയുടെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത സംഭവം വിവാദമായതിനെത്തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജി വച്ചു. 

Updated: Feb 14, 2018, 09:41 AM IST
ഗൗരി നേഹയുടെ മരണം: സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജി വച്ചു

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി ഗൗരി നേഹയുടെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത സംഭവം വിവാദമായതിനെത്തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജി വച്ചു. 

അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത സംഭവത്തില്‍ കുറ്റക്കാരിയായ പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്‍റിന് നോട്ടീസയച്ചിരുന്നു. വിരമിക്കാൻ ഒന്നരമാസം കൂടി ബാക്കിനിൽക്കെയാണ് പ്രിന്‍സിപ്പലിന്‍റെ രാജി. 

കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനോട് അവധിയിൽ പോകാൻ മാനേജ്മെന്‍റ് നിർദേശിച്ചിരുന്നു. സസ്പെൻഡ് ചെയ്ത അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത നടപടി തെറ്റാണെന്നും മാനേജ്മെന്‍റ് യോഗം വിലയിരുത്തി. 

കഴിഞ്ഞ വർഷം ഒക്ടോബർ 20ന് സ്കൂൾ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽനിന്ന് ചാടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

അധ്യാപികമാര്‍ ശകാരിച്ചതില്‍ മനംനൊന്താണ് ഗൗരി ജീവനൊടുക്കിയതെന്ന ആരോപണത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുൾപ്പെടെ ചുമത്തി കേസെടുത്തു. ഇതേത്തുടർന്ന് മാനേജ്മെന്‍റ് അധ്യാപകരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close