ഗുരുവായൂരില്‍ നാളെ ഹര്‍ത്താല്‍

ഗുരുവായൂർ നെന്മിനിയിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍. ബി.ജെ.പിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

Updated: Nov 12, 2017, 03:53 PM IST
ഗുരുവായൂരില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: ഗുരുവായൂർ നെന്മിനിയിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍. ബി.ജെ.പിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആർ.എസ്.എസ് പ്രവർത്തകനായ ആനന്ദിനെ ഒരു സംഘം അക്രമികള്‍ കാറിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെപിയുടെ പ്രാദേശിക നേതാക്കള്‍ ആരോപിച്ചു. സിപിഎം പ്രവർത്തകനായിരുന്ന ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന ആനന്ദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.