ശബരിമലയില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളില്‍ സംതൃപ്തി: നിരീക്ഷക സമിതി

മകരവിളക്കിനായി ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ഒരുക്കങ്ങളില്‍ ഹൈക്കോടതി നിരീക്ഷക സമിതി സംതൃപ്തി അറിയിച്ചു. 

Last Updated : Jan 13, 2019, 04:12 PM IST
ശബരിമലയില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളില്‍ സംതൃപ്തി: നിരീക്ഷക സമിതി

സന്നിധാനം: മകരവിളക്കിനായി ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ഒരുക്കങ്ങളില്‍ ഹൈക്കോടതി നിരീക്ഷക സമിതി സംതൃപ്തി അറിയിച്ചു. 

തീര്‍ത്ഥാടകര്‍ക്ക് നിലവില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. സംഘര്‍ഷങ്ങള്‍ തീര്‍ത്ഥാടകരെ ബാധിച്ചതായും അടുത്ത സീസണില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഉടന്‍ കോടതിക്ക് കൈമാറുമെന്നും സമിതി അംഗം ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേര്‍ന്നിരുന്നു. മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ കണക്കുകൂട്ടല്‍.  

അതേസമയം, യുവതീ പ്രവേശന വിവാദത്തെ തുടര്‍ന്ന് മകരവിളക്കിന് കര്‍ശനമായി സുരക്ഷയൊരുക്കുകയാണ് പൊലീസ്. ഇത്തവണ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ശബരിമലയില്‍ വിന്യസിച്ചിട്ടുണ്ട്. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.   സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്നും സുരക്ഷാ ചുമതലയുളള ഐ.ജി ബല്‍റാം കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Trending News