ഫോണ്‍ വിളി വിവാദം: പരാതി പിന്‍വലിക്കണമെന്ന യുവതിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

വിവാദ ഫോൺവിളികേസിൽ മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്നാണ് ആവശ്യം. പരാതി കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചെന്നും ഇനിയും കോടതിയുടെ വിലപ്പെട്ട സമയം കേസിനായി ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ഹ‍ർജിയിൽ യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

Updated: Nov 15, 2017, 09:38 AM IST
ഫോണ്‍ വിളി വിവാദം: പരാതി പിന്‍വലിക്കണമെന്ന യുവതിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: വിവാദ ഫോൺവിളികേസിൽ മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്നാണ് ആവശ്യം. പരാതി കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചെന്നും ഇനിയും കോടതിയുടെ വിലപ്പെട്ട സമയം കേസിനായി ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ഹ‍ർജിയിൽ യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു സ്വകാര്യ ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന് രാജി വെക്കേണ്ടി വന്നിരുന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്‍റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. ചാനലിലെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം ശേഖരിച്ചതെന്ന് പിന്നീട് ചാനല്‍ അധികൃതര്‍ കുറ്റസമ്മതം നടത്തിയിരുന്നു. കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചാനലിലെ അഞ്ച് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.