മതവികാരം വ്രണപ്പെടുത്തുന്നു; 'മാണിക്ക്യ മലരായ പൂവി'ക്കെതിരെ പരാതി

അഭിനന്ദനങ്ങള്‍ക്കിടയില്‍ വിവാദത്തിന് തുടക്കം കുറിച്ച് ഒരു അഡാറ് ലവ്വിലെ വൈറല്‍ ഗാനം. 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ വരികള്‍ മതവികാരം വൃണപ്പെടുത്തുന്നുവെന്ന്‍ ചൂണ്ടിക്കാട്ടി ഹൈദരാബാദ് പോലീസിന് പരാതി ലഭിച്ചു. 

Updated: Feb 14, 2018, 01:07 PM IST
മതവികാരം വ്രണപ്പെടുത്തുന്നു; 'മാണിക്ക്യ മലരായ പൂവി'ക്കെതിരെ പരാതി

ഹൈദരാബാദ്: അഭിനന്ദനങ്ങള്‍ക്കിടയില്‍ വിവാദത്തിന് തുടക്കം കുറിച്ച് ഒരു അഡാറ് ലവ്വിലെ വൈറല്‍ ഗാനം. 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ വരികള്‍ മതവികാരം വൃണപ്പെടുത്തുന്നുവെന്ന്‍ ചൂണ്ടിക്കാട്ടി ഹൈദരാബാദ് പോലീസിന് പരാതി ലഭിച്ചു. 

ഒമര്‍ ലുലുവിന്‍റെ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനെതിരെയാണ് ഒരു കൂട്ടം യുവാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട പ്രിയ വാര്യര്‍ ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ നേടിയതിന് ഇടയിലാണ് ഈ വിവാദം. 

അതേസമയം പരാതി നല്‍കിയവര്‍ ഗാനത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

വിവാദങ്ങള്‍ക്കിടയിലും യുട്യൂബില്‍ പുതിയ ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് ഗാനത്തിന്‍റെ വീഡിയോയും അഭിനേതാക്കളും.