ഇടുക്കി അണക്കെട്ട് പരമാവധി സംഭരണശേഷിയിലേക്ക്; അതിതീവ്ര ജാഗ്രത

നാല് ഷട്ടറുകളും ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റേയും ചെറുതോണി പുഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടങ്ങള്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Updated: Aug 10, 2018, 01:25 PM IST
ഇടുക്കി അണക്കെട്ട് പരമാവധി സംഭരണശേഷിയിലേക്ക്; അതിതീവ്ര ജാഗ്രത

ചെറുതോണി: കനത്തമഴ തുടരുന്ന ഇടുക്കിയില്‍ അണക്കെട്ടിലെ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിലെ നാലാമത്തെ ഷട്ടറും തുറന്നു.

അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതേതുടര്‍ന്ന് മൂന്ന്‍ ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം നേരത്തെ ഉയര്‍ത്തിയിരുന്നു.

രാവിലെ ഏഴ് മണിയോടെ രണ്ടാമത്തെ ഷട്ടറും പിന്നീട് നാലാമത്തെ ഷട്ടറും പതിനൊന്നര മണിയോടെ മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തിയിരുന്നു. 

നാല് ഷട്ടറുകളും ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റേയും ചെറുതോണി പുഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടങ്ങള്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിലെ പരമാവധി ജലനിരപ്പ്‌ 2403 അടിയാണ്. എന്നാല്‍ ഉച്ചയ്ക്ക് ഒരു മണിവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 2401.50 അടിയായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ഇതോടെ ഒന്നര അടികൂടി ജലനിരപ്പ്‌ ഉയര്‍ന്നാല്‍ അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷിയിലേക്കെത്തും. 

അതേസമയം ചെറുതോണി പാലത്തിന് മുകളിലൂടെ വെള്ളമൊഴുകുകയാണ്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close