18 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്

ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് നിരക്ക് പുനർ നിർണയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഓട്ടോ- ടാക്‌സി ജീവനക്കാര്‍ അനശ്ചിത കാല പണിമുടക്ക് നടത്തും. 18 മുതലാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക്‌ ആഹ്വാനം ചെയ്തിരിക്കുന്നത്. 

Last Updated : Nov 14, 2018, 12:07 PM IST
18 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് നിരക്ക് പുനർ നിർണയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഓട്ടോ- ടാക്‌സി ജീവനക്കാര്‍ അനശ്ചിത കാല പണിമുടക്ക് നടത്തും. 18 മുതലാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക്‌ ആഹ്വാനം ചെയ്തിരിക്കുന്നത്. 

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്‌എംഎസ്, എസ്ടിയുസി, യുടിയു, ടിയുസിഐ, കെടിയുസി, ജെഡിയു തുടങ്ങി 9 ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയർമാൻ ഇ. നാരായണൻ പറഞ്ഞു.

 

 

Trending News