അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് അക്രമിക്കപ്പെട്ട നടിയുടെ സഹോദരൻ; കേസിൽ നിന്ന് പിന്മാറില്ല

കേരള പോലീസ് നടത്തുന്ന അന്വേഷണത്തിൽ പൂർണതൃപ്തിയുണ്ടെന്ന് അക്രമിക്കപ്പെട്ട നടിയുടെ സഹോദരൻ. കേരള പോലീസിൽ നിന്നും അന്വേഷണം സിബിഐ യിലേക്ക് മാറ്റുന്നതിന് ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Updated: Sep 14, 2017, 12:41 PM IST
അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് അക്രമിക്കപ്പെട്ട നടിയുടെ സഹോദരൻ; കേസിൽ നിന്ന് പിന്മാറില്ല

തൃശൂർ: കേരള പോലീസ് നടത്തുന്ന അന്വേഷണത്തിൽ പൂർണതൃപ്തിയുണ്ടെന്ന് അക്രമിക്കപ്പെട്ട നടിയുടെ സഹോദരൻ. കേരള പോലീസിൽ നിന്നും അന്വേഷണം സിബിഐ യിലേക്ക് മാറ്റുന്നതിന് ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പോലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും പരിപൂർണ്ണ സംതൃപതരാണ് . അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പോയ്ക്കൊണ്ടിരിക്കുന്നത് എന്നും വിശ്വാസമുണ്ടെന്നും നടിയുടെ സഹോദരൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

കേസിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ അദ്ദേഹം പിന്മാറാനായിരുന്നെങ്കിൽ ഒരിക്കലും മുന്നോട്ടു വരുമായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. 
 
നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകണമെന്നും നടിയുടെ സഹോദരൻ അഭ്യർത്ഥിച്ചു.