ലോകകപ്പിനെ വരവേറ്റ് നമ്മുടെ മുഖ്യനും

  ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഒരു മലയാളിയുടെ എല്ലാ ആവേശത്തോടെയുമാണ് അദ്ദേഹം ലോകകപ്പിനെ വരവേറ്റത്. 

Updated: Jun 14, 2018, 09:22 AM IST
ലോകകപ്പിനെ വരവേറ്റ് നമ്മുടെ മുഖ്യനും

തിരുവനന്തപുരം: റഷ്യയില്‍ ഇന്നു കാല്‍പ്പന്ത് കളിയുടെ പൂരത്തിന് അരങ്ങുണരുമ്പോള്‍ കേരളത്തിലെ ആരാധകരും കാതും,കണ്ണും കൂര്‍പ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ ക്രിക്കറ്റിനെക്കാളും ആരാധകര്‍ കൂടുതല്‍ ഫുട്ബോളിനാണ് എന്നുതന്നെ പറയാം. 

ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്നവര്‍ കണ്ണുംനട്ട് കാത്തിരിക്കുകയാണ് പോരാട്ടത്തിന്‍റെ പൂരക്കാഴ്ചകള്‍ക്കായി. ജനങ്ങളുടെ ഈ ആവേശം കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനിലേക്കും പകര്‍ന്നിരിക്കുകയാണ്. ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഒരു മലയാളിയുടെ എല്ലാ ആവേശത്തോടെയുമാണ് അദ്ദേഹം ലോകകപ്പിനെ വരവേറ്റത്. തന്‍റെ കൊച്ചു മകനൊപ്പം ഫുട്ബാള്‍ തട്ടുന്ന ചിത്രവും അദ്ദേഹം ഫെയ്സ്ബുക്ക്‌ കവറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.