പദ്ധതി വെറുതെ പ്രഖ്യാപിക്കുന്നതിലല്ല, നടത്തിപ്പിലെ പൂര്‍ണതയിലാണ് കാര്യമെന്ന് മുഖ്യമന്ത്രി

വികസനപദ്ധതികള്‍ വെറുതെ പ്രഖ്യാപിക്കുന്നതിലല്ല, അതിന്‍റെ നടത്തിപ്പില്‍ പൂര്‍ണതയുണ്ടായിരിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാമ്പത്തികവര്‍ഷത്തിലെ 93% പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കിയെന്നും ബാക്കിയുള്ള പദ്ധതികള്‍ക്ക് ഒക്റ്റോബര്‍ മാസത്തില്‍ തന്നെ ഭരണാനുമതി നല്‍കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Updated: Oct 12, 2017, 08:14 PM IST
പദ്ധതി വെറുതെ പ്രഖ്യാപിക്കുന്നതിലല്ല, നടത്തിപ്പിലെ പൂര്‍ണതയിലാണ് കാര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വികസനപദ്ധതികള്‍ വെറുതെ പ്രഖ്യാപിക്കുന്നതിലല്ല, അതിന്‍റെ നടത്തിപ്പില്‍ പൂര്‍ണതയുണ്ടായിരിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാമ്പത്തികവര്‍ഷത്തിലെ 93% പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കിയെന്നും ബാക്കിയുള്ള പദ്ധതികള്‍ക്ക് ഒക്റ്റോബര്‍ മാസത്തില്‍ തന്നെ ഭരണാനുമതി നല്‍കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സെപ്റ്റംബര്‍ മാസത്തോടെ ഭരണാനുമതി നല്‍കിയതിനാല്‍ സമയബന്ധിതമായി പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

സാമ്പത്തികവര്‍ഷത്തിന്‍റെ അവസാനമാകുമ്പോള്‍ പദ്ധതിക്ക് അനുവദിച്ചിരിക്കുന്ന തുക എങ്ങനെയെങ്കിലും ചെലവഴിക്കുക എന്ന രീതിയില്‍ നിന്ന് ഒരു മാറ്റമാണ് ഈ വര്‍ഷം മുതലുണ്ടായിരിക്കുന്നത്. ഓരോ മൂന്നു മാസം കൂടുമ്പോഴും എല്ലാ വകുപ്പിലേയും പ്രധാനപദ്ധതികള്‍ നേരിട്ട് പുരോഗതി അവലോകനം ചെയ്യുന്ന രീതി നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. 

2017-18 വര്‍ഷത്തേക്ക് 34,538 കോടിയുടെതാണ് കേരളത്തിന്‍റെ വാര്‍ഷിക പദ്ധതി. ഇതിന്‍റെ 34% തുകയും ചെലവഴിക്കുവാന്‍ സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുന്‍വര്‍ഷം ഇത് വെറും 16% ആയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close