കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു

സോളാര്‍ കേസില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.പിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, സുധീരന്‍,വി.ഡി.സതീശന്‍ എന്നിവര്‍ ഡല്‍ഹിയിലേക്ക് പോകും. കേരള നേതാക്കളുമായി രാഹുല്‍ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. എ.കെ.ആന്റണിയും മുകുള്‍ വാസ്നിക്കും ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച.  

Updated: Oct 12, 2017, 01:45 PM IST
കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു

തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.പിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, സുധീരന്‍,വി.ഡി.സതീശന്‍ എന്നിവര്‍ ഡല്‍ഹിയിലേക്ക് പോകും. കേരള നേതാക്കളുമായി രാഹുല്‍ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. എ.കെ.ആന്റണിയും മുകുള്‍ വാസ്നിക്കും ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച.  

സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടും സംഘടനാവിഷയങ്ങളും ചര്‍ച്ചയാകും. വിവാദം വന്നതിന് പിന്നാലെ കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. കേരള നേതാക്കളുമായി ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും പങ്കെടുക്കും. ഇന്ന് ഡല്‍ഹിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ ഇന്ന് തന്നെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. അതേസമയം സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ചേരും. റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും മ​ന​സി​ലാ​ക്കി​യാ​ൽ മാ​ത്ര​മേ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കു. അ​തി​നാ​ൽ ത​ന്നെ​യാ​ണ് റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ക്കാ​ൻ ആ​രോ​പ​ണ​വി​ധേ​യ​രാ​യ നേ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. കേ​സി​ൽ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​രും ഒ​രു​ങ്ങു​ക​യാ​ണ്. അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ച്ച് ഉ​ട​ൻ​ത​ന്നെ ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close