ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തല വിശദീകരണം നല്‍കണം

ഹര്‍ത്താലിനെതിരെ ഹൈക്കോടതി രംഗത്ത്. 16ന് പ്രഖ്യാപിച്ചിരിക്കുന്ന യുഡിഎഫ് ഹര്‍ത്താലിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താലിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം.

Updated: Oct 12, 2017, 04:15 PM IST
ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തല വിശദീകരണം നല്‍കണം

കൊച്ചി: ഹര്‍ത്താലിനെതിരെ ഹൈക്കോടതി രംഗത്ത്. 16ന് പ്രഖ്യാപിച്ചിരിക്കുന്ന യുഡിഎഫ് ഹര്‍ത്താലിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താലിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം.

ജനങ്ങൾക്ക് ഹർത്താലിനെക്കുറിച്ച് ഭയമുണ്ടെന്നും, ഭയം അകറ്റേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കോടതി വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജനങ്ങൾക്ക് സുരക്ഷ നൽകണം. ഹർത്താലിനെതിരായ സുപ്രീംകോടതി നിർദ്ദേശങ്ങൾ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close