സംസ്ഥാനം ഭിന്നശേഷി സൗഹൃദപരമാക്കുമെന്ന് ഉറപ്പുനല്‍കി പിണറായി

സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ജില്ലാ ഭരണകൂടം ഒരുക്കിയ ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണ മെഗാ ക്യാമ്പ് കോഴിക്കോട് വെളളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Updated: Dec 7, 2017, 06:53 PM IST
സംസ്ഥാനം ഭിന്നശേഷി സൗഹൃദപരമാക്കുമെന്ന് ഉറപ്പുനല്‍കി പിണറായി
Courtesy:Facebook@PinarayiVijayan

കോഴിക്കോട്: സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ജില്ലാ ഭരണകൂടം ഒരുക്കിയ ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണ മെഗാ ക്യാമ്പ് കോഴിക്കോട് വെളളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇവ കണ്ടെത്തി പ്രതിരോധിക്കേണ്ടതുണ്ട്. സുസ്ഥിരമായ പുനരധിവാസം ഉറപ്പു വരുത്തണം. ഇതിനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരികയാണ്. ഭിന്നശേഷിക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിന് 5 ശതമാനം സംവരണവും ജോലിക്ക് 4 ശതമാനം സംവരണവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേതുമായി 250 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. സ്‌കൂള്‍ പഠനം, പോഷകാഹാരം, പുനരധിവാസം എന്നിവ വിവിധ പദ്ധതികള്‍ പ്രകാരം ഉറപ്പുവരുത്തും.

ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍, പാര്‍പ്പിടം, തൊഴില്‍ എന്നീ മേഖലകളില്‍ പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ ഇനിയുമുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ വിതരണത്തിലും കാലതാമസം ഒഴിവാക്കാനാവശ്യമായ നടപടികള്‍ ഉണ്ടാവണം. സര്‍ക്കാര്‍ ഓഫീസുകളില്‍ അംഗ പരിമിതര്‍ക്ക് റാമ്പ്, ലിഫ്റ്റ്, വീല്‍ ചെയര്‍, പ്രത്യേക ടോയ്‌ലറ്റ് എന്നിവ സജ്ജമാക്കും. വാഹന പാര്‍ക്കിംഗിന് പ്രത്യേക സൗകര്യമൊരുക്കും.

10 ലക്ഷം ഭിന്നശേഷിക്കാര്‍ സംസ്ഥാനത്തുണ്ട്. ഇവരില്‍ 43 ശതമാനം പേര്‍ ചലനശേഷി കുറഞ്ഞവരാണ്. ഇവര്‍ക്ക് വേണ്ട പരിഗണന നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടിവരികയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഈ ലക്ഷ്യം പ്രാവര്‍ത്തികമാവാന്‍ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം കൂടി ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close