വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്‍റിനെ തീരുമാനിക്കും

Updated: Sep 13, 2017, 11:14 AM IST
 വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്‍റിനെ തീരുമാനിക്കും

പി.കെ കുഞ്ഞാലിക്കുട്ടി എം പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവു വന്ന വേങ്ങര നിയോജകമണ്ഡലത്തിലെ ഉപ തിരഞ്ഞെടുപ്പിനു മുന്‍പ് കെ.പി.സി.സി. പ്രസിഡന്‍റിനെ തീരുമാനിക്കും. സംഘടന തിരഞ്ഞെടുപ്പിനെ ചൊല്ലി അപസ്വരങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ തീരുമാനം. 

പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി. അംഗങ്ങളെ ഈ മാസം 20ന് മുന്‍പ് തീരുമാനിക്കാനും എ, ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ ചേരും. ലോക്സഭാ തെരഞ്ഞടുപ്പിനുള്ള മുന്നൊരുക്കങ്ങളും സംഘടനാ തെരഞ്ഞെടുപ്പുമാണ് യോഗത്തിന്‍റെ ചർച്ചാവിഷയം. പ്രതിപക്ഷ സമരങ്ങള്‍ക്ക് ശക്തി പോരെന്ന പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനങ്ങളും ആനുകാലിക രാഷ്ട്രീയവിഷയങ്ങളും ചർച്ചയില്‍ ഉണ്ടാവും. 

അടുത്ത മാസം 11നാണ് വെങ്ങര ഉപതിരഞ്ഞെടുപ്പ്.