വിവേക് തന്‍ഖയോട് തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് എം.എം ഹസ്സന്‍

തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് എം.എം ഹസ്സന്‍. കായല്‍ കയ്യേറ്റകേസില്‍ തോമസ് ചാണ്ടിക്കായി കോണ്‍ഗ്രസ് നേതാവായ തന്‍ഖയാണ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകുക. വിവേക് തന്‍ഖയെ ഫോണില്‍ വിളിച്ചാണ് കോടതിയില്‍ ഹാജരാകരുതെന്ന് എം.എം ഹസ്സന്‍ ആവശ്യപ്പെട്ടത്.

Updated: Nov 14, 2017, 09:50 AM IST
വിവേക് തന്‍ഖയോട് തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് എം.എം ഹസ്സന്‍

കൊച്ചി: തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് എം.എം ഹസ്സന്‍. കായല്‍ കയ്യേറ്റകേസില്‍ തോമസ് ചാണ്ടിക്കായി കോണ്‍ഗ്രസ് നേതാവായ തന്‍ഖയാണ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകുക. വിവേക് തന്‍ഖയെ ഫോണില്‍ വിളിച്ചാണ് കോടതിയില്‍ ഹാജരാകരുതെന്ന് എം.എം ഹസ്സന്‍ ആവശ്യപ്പെട്ടത്.

ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം ശക്തമാകുമ്പോള്‍ തന്‍ഖ ഹാജരാകരുതെന്നും വിവരം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും എം.എം ഹസ്സന്‍ വ്യക്തമാക്കി.  മധ്യപ്രദേശിൽനിന്നുളള രാജ്യസഭ എംപിയാണ് വിവേക് തൻഖ. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനിടെ പുതിയ വിവാദം കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close