സഹപാഠിക്ക് കൈത്താങ്ങുമായി മടിക്കൈ മോഡല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍

നിര്‍മ്മാണം നിലച്ചു പോയ സഹപാഠിയുടെ വീടിന്‍റെ പണികള്‍ക്ക് കൈത്താങ്ങായി മടിക്കൈ മോഡല്‍ കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍. നിര്‍ധന കുടുംബത്തില്‍ നിന്നും കോളേജില്‍ പഠിക്കാനെത്തിയ രണ്ടാം വര്‍ഷ ബി.കോമിലെ കെ.വി.സുശോഭിനാണ് വീടിന്‍റെ പണികള്‍ പൂര്‍ത്തിയാക്കുവാന്‍ വിദ്യാര്‍ഥികള്‍ ഒന്നിച്ചു നിന്നത്. 

Last Updated : Nov 22, 2017, 07:10 PM IST
സഹപാഠിക്ക് കൈത്താങ്ങുമായി മടിക്കൈ മോഡല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍

കാസർഗോഡ്: നിര്‍മ്മാണം നിലച്ചു പോയ സഹപാഠിയുടെ വീടിന്‍റെ പണികള്‍ക്ക് കൈത്താങ്ങായി മടിക്കൈ മോഡല്‍ കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍. നിര്‍ധന കുടുംബത്തില്‍ നിന്നും കോളേജില്‍ പഠിക്കാനെത്തിയ രണ്ടാം വര്‍ഷ ബി.കോമിലെ കെ.വി.സുശോഭിനാണ് വീടിന്‍റെ പണികള്‍ പൂര്‍ത്തിയാക്കുവാന്‍ വിദ്യാര്‍ഥികള്‍ ഒന്നിച്ചു നിന്നത്. 

വീടിന്റെ താക്കോല്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കൈമാറി. സുശോഭിന്റെ രക്ഷിതാക്കളായ ടി.കെ സുഭാഷും, കെ.വി.നിര്‍മ്മലയും ചേര്‍ന്നാണ്  ജില്ലാ കളക്ടറില്‍ താക്കോല്‍ നിന്നും ഏറ്റുവാങ്ങിയത്.

മടിക്കൈ പഞ്ചായത്തിലെ മൂന്നുറോഡ് പ്രദേശത്ത് താമസിക്കുന്ന നിര്‍ധനകുടുംബമാണ് ഇവര്‍. സുഭാഷിന് കൂലിപ്പണിയാണ്. സുശോഭിന്‍റെ അനുജത്തി നിവേദ്യ ജനിതക വൈകല്യത്തോടെയാണ് ജനിച്ചത്. 10 വയസായെങ്കിലും മൂന്നുവയസുള്ള കുട്ടിയുടെ വളര്‍ച്ചയേയുള്ളു നിവേദ്യയ്ക്ക്. സംസാരിക്കില്ല. ഇടയ്ക്കിടെ അപസ്മാരവും വരാറുണ്ട്. കണ്ണിന് കാഴ്ചയില്ല. അത്യന്തം ദയനീയമാണ് ഈ കുടുംബത്തിന്റെ അവസ്ഥ.. 
    
മടിക്കൈ മോഡല്‍ കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ പ്രയത്‌ന ഫലമായി സ്വരൂപിച്ച പണവും വിദ്യാര്‍ത്ഥികളുടെ ശ്രമദാനവും ഉപയോഗപ്പെടുത്തിയാണ് വീട് പണി പൂര്‍ത്തിയാക്കിയത്.

Trending News