ചെങ്ങന്നൂരില്‍ നിന്ന് കാണാതായ ബോട്ട് പുലിയൂരിലുള്ളതായി സൂചന

കൊല്ലത്തുനിന്ന് മത്സ്യബന്ധന ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആറംഗ സംഘത്തെ ഇന്നലെ വൈകിട്ട് ആറുമണിയോടെ കാണാതാവുകയായിരുന്നു.

Last Updated : Aug 19, 2018, 12:23 PM IST
ചെങ്ങന്നൂരില്‍ നിന്ന് കാണാതായ ബോട്ട് പുലിയൂരിലുള്ളതായി സൂചന

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ പാണ്ടനാട്ട് ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആറംഗ സംഘം പുലിയൂരിലുള്ളതായി സൂചന. 

കൊല്ലത്തുനിന്ന് മത്സ്യബന്ധന ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആറംഗ സംഘത്തെ ഇന്നലെ വൈകിട്ട് ആറുമണിയോടെ കാണാതാവുകയായിരുന്നു.

ഇവരെ കാണാനില്ലെന്ന് മറ്റുള്ള രക്ഷാപ്രവര്‍ത്തകരാണ് അറിയിച്ചത്. പാണ്ടനാട് പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തേക്കാണ് ബോട്ട് രക്ഷാപ്രവര്‍ത്തനത്തിനായി പോയത്. 

ഇവരില്‍ മൂന്നുപേര്‍ കൊല്ലത്ത് നിന്നുള്ളവരും ബാക്കിയുള്ളവര്‍ നാട്ടുകാരുമാണ്. ബോട്ട് കണ്ടെത്താന്‍ ഹെലികോപ്റ്ററിന്റെ സഹായം വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

Trending News