ഗണേഷ്കുമാറിന്‍റെ അമ്മ അന്തരിച്ചു

കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയുടെ അമ്മയും കേരള കോണ്‍ഗ്രസ് ബി അധ്യക്ഷന്‍ ബാലകൃഷ്ണ പിള്ളയുടെ ഭാര്യയുമായ വത്സലാകുമാരി (70) അന്തരിച്ചു. 

Updated: Jan 3, 2018, 04:01 PM IST
ഗണേഷ്കുമാറിന്‍റെ അമ്മ അന്തരിച്ചു

കൊല്ലം: കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയുടെ അമ്മയും കേരള കോണ്‍ഗ്രസ് ബി അധ്യക്ഷന്‍ ബാലകൃഷ്ണ പിള്ളയുടെ ഭാര്യയുമായ വത്സലാകുമാരി (70) അന്തരിച്ചു. 

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഗണേഷ്കുമാറിനെ പുറമെ ഉഷ, ബിന്ദു എന്നിവരും മക്കളാണ്. സംസ്കാരം നാളെ നടക്കും.