തീയറ്ററിനുള്ളില്‍ പീഡനം: എസ്.ഐക്കെതിരെ പോക്സോ ചുമത്തി

എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ൽ​വ​ച്ച് പ​ത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേസില്‍  നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം മുന്‍ എസ്.ഐ ബേബിക്കെതിരെ പോക്‌സോ 19, 21 (ഐ) എന്നീ വകുപ്പുകളും ഐപിസി 166 (എ) വകുപ്പും പ്രകാരം കേസെടുത്തു. നിലവില്‍ സസ്പെന്‍ഷനിലാണ് ബേബി. വീഴ്ച്ച വരുത്തിയത് എസ്.ഐ മാത്രമെന്നാണ് എസ്.പിയുടെ റിപ്പോര്‍ട്ട്.

Updated: May 16, 2018, 10:50 AM IST
തീയറ്ററിനുള്ളില്‍ പീഡനം: എസ്.ഐക്കെതിരെ പോക്സോ ചുമത്തി

മലപ്പുറം: എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ൽ​വ​ച്ച് പ​ത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേസില്‍  നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം മുന്‍ എസ്.ഐ ബേബിക്കെതിരെ പോക്‌സോ 19, 21 (ഐ) എന്നീ വകുപ്പുകളും ഐപിസി 166 (എ) വകുപ്പും പ്രകാരം കേസെടുത്തു. നിലവില്‍ സസ്പെന്‍ഷനിലാണ് ബേബി. വീഴ്ച്ച വരുത്തിയത് എസ്.ഐ മാത്രമെന്നാണ് എസ്.പിയുടെ റിപ്പോര്‍ട്ട്.

മേലുദ്ധ്യോഗസ്ഥരെ എസ്.ഐ വിവരം അറിയിച്ചിരുന്നില്ലെന്നും മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവം മറച്ചു വച്ചതിനാണ് പോക്‌സോ ചുത്തിയത്. 

മലപ്പുറത്തെ തിയേറ്ററില്‍ നടന്ന സംഭവത്തെക്കുറിച്ച് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ അഭിഭാഷകനെ കാണാന്‍ പോകുംവഴിയാണ് പ്രതി മൊയ്തീന്‍കുട്ടി പൊലീസ് പിടിയിലായത്.

അതേസമയം, കേസ് അന്വേഷണത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം മുഴുവന്‍ എസ്.ഐയുടെ തലയില്‍കെട്ടിവച്ച്‌ ഉയര്‍ന്ന ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം ശക്തമായി. ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരുന്ന ബാലപീഡനത്തില്‍ ഡി.വൈ.എസ്.പി അടക്കമുള്ളവര്‍ക്ക് ഉത്തരവാദിത്തമില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എസ്.പി ഡി.ജി.പിക്ക് കൈമാറി.

കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികളും ക്രിമിനല്‍ നടപടികളും ഉടന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കുകയും ചെയ്തിരുന്നു.

എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ൽ​വ​ച്ച് പ​ത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെയും പ്രധാന പ്രതിയായ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെയും പൊലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. 

പോക്സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തീയറ്ററില്‍ വച്ച് പെണ്‍കുട്ടിയെ മൊയ്തീന്‍ കുട്ടി ഉപദ്രവിക്കുമ്പോള്‍ കുട്ടിയോടൊപ്പം അമ്മയും ഉണ്ടായിരുന്നു. ഇവരുടെ അനുവാദത്തോടെയാണ് കുഞ്ഞിനെതിരെ അതിക്രമം നടത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close