മുല്ലപ്പെരിയാർ ഡാം: ഉന്നതാധികാര സമിതി സന്ദർശനം ഇന്ന്

സു​പ്രീം​കോ​ട​തിയുടെ നി​ർ​ദേ​ശ​പ്ര​കാ​രം രൂപീകരിച്ച ഉ​ന്ന​താ​ധി​കാ​ര സ​മി​തി ഇന്ന് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട്​ സ​ന്ദ​ർശിക്കും. 16 മാ​സ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ ഉ​ന്ന​താ​ധി​കാ​ര ഈ സ​മി​തി സ്​​ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്. കേ​ന്ദ്ര ജ​ല​വി​ഭ​വ ക​മ്മീ​ഷ​നി​ൽ അ​ണ​ക്കെ​ട്ട്​ സു​ര​ക്ഷ വി​ഭാ​ഗം ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ ഗു​ൽ​ഷ​ൻ​രാ​ജ്​ ആ​ണ്​ സ​മി​തി​യു​ടെ പു​തി​യ ചെ​യ​ർ​മാ​ൻ. ജ​ല​വി​ഭ​വ സെ​ക്ര​ട്ട​റി ടി​ങ്കു ബി​ശ്വാ​ൾ, ത​മി​ഴ്​​നാ​ട്​ പൊ​തു​മ​രാ​മ​ത്ത്​ സെ​ക്ര​ട്ട​റി എ​സ്.​കെ. പ്ര​ഭാ​ക​ർ എ​ന്നി​വര്‍ പു​തി​യ അം​ഗ​ങ്ങ​ൾ.

Updated: Nov 14, 2017, 11:16 AM IST
മുല്ലപ്പെരിയാർ ഡാം: ഉന്നതാധികാര സമിതി സന്ദർശനം ഇന്ന്

കു​മ​ളി: സു​പ്രീം​കോ​ട​തിയുടെ നി​ർ​ദേ​ശ​പ്ര​കാ​രം രൂപീകരിച്ച ഉ​ന്ന​താ​ധി​കാ​ര സ​മി​തി ഇന്ന് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട്​ സ​ന്ദ​ർശിക്കും. 16 മാ​സ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ ഉ​ന്ന​താ​ധി​കാ​ര ഈ സ​മി​തി സ്​​ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്. കേ​ന്ദ്ര ജ​ല​വി​ഭ​വ ക​മ്മീ​ഷ​നി​ൽ അ​ണ​ക്കെ​ട്ട്​ സു​ര​ക്ഷ വി​ഭാ​ഗം ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ ഗു​ൽ​ഷ​ൻ​രാ​ജ്​ ആ​ണ്​ സ​മി​തി​യു​ടെ പു​തി​യ ചെ​യ​ർ​മാ​ൻ. ജ​ല​വി​ഭ​വ സെ​ക്ര​ട്ട​റി ടി​ങ്കു ബി​ശ്വാ​ൾ, ത​മി​ഴ്​​നാ​ട്​ പൊ​തു​മ​രാ​മ​ത്ത്​ സെ​ക്ര​ട്ട​റി എ​സ്.​കെ. പ്ര​ഭാ​ക​ർ എ​ന്നി​വര്‍ പു​തി​യ അം​ഗ​ങ്ങ​ൾ.

ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലെ മ​ഴ​ക്ക്​ മു​മ്പ്​ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഈ സമിതി ച​ർ​ച്ച ചെ​യ്യും. മു​ൻ സ​ന്ദ​ർ​ശ​ന​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​ത്​ സം​ബ​ന്ധി​ച്ച്​ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ​ശേ​ഷ​മു​ള്ള യോ​ഗം വി​ല​യി​രു​ത്തും. അ​ണ​ക്കെ​ട്ടി​ൽ 123 അ​ടി ജ​ല​മാ​ണു​ള്ള​ത്. മ​ഴ മാ​റി​യ​തോ​ടെ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക്​ സെ​ക്ക​ൻ​ഡി​ൽ 657 ഘ​ന​അ​ടി​യാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന ജ​ല​ത്തി​​ന്‍റെ അ​ള​വ്​ 1400ൽ ​നി​ന്ന്​ സെ​ക്ക​ൻ​ഡി​ൽ 1000 ഘ​ന​അ​ടി​യാ​ക്കി കു​റ​ച്ചു. 

ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു ഇത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാര്‍. 

രാജ്യത്തെ ഭൂചലന നിർണയ മാനദണ്ഡപ്രകാരം മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന പ്രദേശം സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്. മിതമായ ഭൂചലനങ്ങളാണിവിടെ പ്രതീക്ഷിക്കുന്നത്. അതായത് ഈ പ്രദേശത്ത് റിക്ടർ സ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകാമെന്നർത്ഥം. ഇടുക്കി ജില്ലയിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഭൂചലനങ്ങളാണ് ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച് ജനങ്ങളിൽ ആശങ്ക പരത്തുന്നത്. ഭൂചലനങ്ങളുടെ ഇടവേളകൾ കുറയുന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിരവധി ജനകീയ പ്രക്ഷോഭങ്ങൾ കേരളത്തിലും തമിഴ് നാട്ടിലും ഉണ്ടായിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 136 ൽ നിന്നും 142 അടിയായും അണക്കെട്ട് ബലപ്പെടുത്തിയ ശേഷം 152ഉം അടിയായി ഉയർത്താമെന്ന 2006 ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് 2006 മാർച് 3ന് ആണ് മുല്ലപ്പെരിയാർ സമരസമിതി രൂപം കൊണ്ടത്‌. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close