മുല്ലപ്പെരിയാര്‍: തമിഴ്നാട്‌ കൂടുതല്‍ ജലമെടുക്കുന്നു; ജലനിരപ്പ് അപകടനിലയ്ക്ക് താഴെ

കനത്ത മഴ മൂലം ഇടുക്കി ഡാം നിറഞ്ഞു ചെറുതോണി അണക്കെട്ടിന്‍റെ നാല് ഷട്ടറുകള്‍ തുറക്കേണ്ടിവന്നപ്പോഴും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ അപകടകരമായി ഉയരാത്തത് കേരളത്തിന്‌ വലിയ ആശ്വാസമാണ്. 

Updated: Aug 10, 2018, 01:50 PM IST
മുല്ലപ്പെരിയാര്‍: തമിഴ്നാട്‌ കൂടുതല്‍ ജലമെടുക്കുന്നു; ജലനിരപ്പ് അപകടനിലയ്ക്ക് താഴെ

മുല്ലപ്പെരിയാര്‍: കനത്ത മഴ മൂലം ഇടുക്കി ഡാം നിറഞ്ഞു ചെറുതോണി അണക്കെട്ടിന്‍റെ നാല് ഷട്ടറുകള്‍ തുറക്കേണ്ടിവന്നപ്പോഴും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ അപകടകരമായി ഉയരാത്തത് കേരളത്തിന്‌ വലിയ ആശ്വാസമാണ്. 

ഈ സമയത്ത് തമിഴ്‌നാട്ടില്‍ മഴ തീരെ കുറവായതിനാല്‍ നല്ല അളവില്‍ വെള്ളം തമിഴ്‌നാട് എടുക്കുന്നതാണ് ഈയവസരത്തില്‍ തുണയായത്. അണക്കെട്ടിന്‍റെ നിശ്ചയിച്ചിട്ടുള്ള സംഭരണശേഷി 142 അടിയാണ്. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച 134.50 അടിയായി ഉയര്‍ന്നു. വ്യാഴാഴ്ചയിത് 133.60 അടിയായിരുന്നു. തേനി ജില്ലയിലും നേരിയ തോതിലുള്ള മഴയാണുള്ളത്. അണക്കെട്ട് പ്രദേശത്ത് 24.8 മില്ലീമീറ്ററും തേക്കടിയില്‍ 12.4 എംഎം ഉം മഴ പെയ്തു. വ്യാഴാഴ്ചയിത് യഥാക്രമം 115.6 ഉം 56.40 ഉം ആയിരുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്നാടിന് രണ്ട് മാര്‍ഗങ്ങളിലൂടെയാണ് വെള്ളം കൊണ്ടുപോകാന്‍ കഴിയുന്നത്. ആകെയുള്ള നാല് പെന്‍സ്റ്റോക്ക് പൈപ്പ് വഴി മൊത്തം 1600 ഘനയടിയും ഇറച്ചല്‍പ്പാലം കനാലിലൂടെ സെക്കന്‍ഡില്‍ 800 ഘനയടിയും ജലം കൊണ്ടുപോകാനാവും. ഇതില്‍ കൂടുതല്‍ വെള്ളം കൊണ്ടു പോകാന്‍ കഴിയില്ല. 

മഴ കനത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ തന്നെ തമിഴ്‌നാട് അത് നന്നായി പ്രയോജനപ്പെടുത്തി. ലോവര്‍ ക്യാമ്പിലെ ആകെയുള്ള നാല് പവര്‍ഹൗസിലും വൈദ്യുതോല്‍പാദനം പൂര്‍ണ അളവില്‍ നടത്തി. തേക്കടിയില്‍ നിന്നും ഭൂഗര്‍ഭ ടണല്‍ വഴി ഒഴുക്കുന്ന വെള്ളം റോസാപ്പൂക്കണ്ടത്തിന് സമീപത്തുള്ള ഫോര്‍ബേ അണക്കെട്ടിലാണ് എത്തുന്നത്. ഇവിടെ നിന്നാണ് പെന്‍സ്റ്റോക്ക് പൈപ്പ് വഴി വെള്ളം ഒഴുക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ലോവര്‍ ക്യാമ്പില്‍ പൂര്‍ണതോതില്‍ വൈദ്യുതോല്‍പാദനം നടത്തുന്നു. ഇതിലൂടെ 140 മെഗാവാട്ട് വൈദ്യുതിയാണ് തമിഴ്‌നാട് ദിവസവും ഉല്‍പാദിപ്പിച്ചിരുന്നത്.

ഇതിന് പുറമെ ഇറച്ചല്‍പാലം കനാലിലൂടെ കാര്‍ഷികാവശ്യത്തിനായി തമിഴ്നാട് 700 ഘനയടി വീതം വെള്ളവും കൊണ്ടുപോയിരുന്നു. ഇതിലൂടെ അണക്കെട്ടിലെ ജലനിരപ്പ് കുറച്ച്‌ നിര്‍ത്താന്‍ തമിഴ്‌നാടിന് കഴിഞ്ഞു. 

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close