നിപാ വൈറസിന്‍റെ ഉറവിടം വവ്വാല്‍ അല്ല; മറ്റ് മൃഗങ്ങളില്‍നിന്നെടുത്ത സാമ്പിളുകളും നെഗറ്റീവ്

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിയ്ക്കുന്ന നിപാ വൈറസിന്‍റെ ഉറവിടം വവ്വാല്‍ അല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. 

Last Updated : May 25, 2018, 07:16 PM IST
നിപാ വൈറസിന്‍റെ ഉറവിടം വവ്വാല്‍ അല്ല; മറ്റ് മൃഗങ്ങളില്‍നിന്നെടുത്ത സാമ്പിളുകളും നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിയ്ക്കുന്ന നിപാ വൈറസിന്‍റെ ഉറവിടം വവ്വാല്‍ അല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. 

പരിശോധനക്കയച്ച വവ്വാലുകളുടെ രക്ത സാംപിളില്‍ വൈറസ് കണ്ടെത്താനായില്ല. ഭോപ്പാലിലെ പ്രത്യേക ലാബില്‍ വെച്ചാണ് പരിശോധന നടത്തിയത്. പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്. വവ്വാലിന് പുറമെ പന്നി, പശു, പൂച്ച തുടങ്ങിയ മൃഗങ്ങളിലെ പരിശോധനാ ഫലവും നെഗറ്റീവാണ്. 
4 തരം സാമ്പിളുകളാണ് പരിശോധിച്ചത്. ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളുടെ രക്ത സാംപിളുകളാണ് പരിശോധനക്കയച്ചത്. വീണ്ടും പരിശോധന നടത്തും. ചരങ്ങരോത്തെ കിണറില്‍ കണ്ടെത്തിയ വവ്വാലുകളെയാണ് പരിശോധനയ്ക്ക് അയച്ചത്. 

അതേസമയം, പ്രാഥമിക പരിശോധന മാത്രമാണ് പൂര്‍ത്തിയായത്. വിശദമായ പരിശോധന നടക്കുകയാണ്. നേരത്തെ നിപ്പ വൈറസ് പരത്തുന്നത് വവ്വാലാണെന്നായിരുന്നു ലോകാരോഗ്യ സംഘടന വരെ വിലയിരുത്തിയിരുന്നത്. തുടര്‍ന്നാണ് നിപ്പ വൈറസ് കേരളത്തില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും ഇവയുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചത്.

ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

 

 

Trending News