നീതി ആയോഗ് റിപ്പോര്‍ട്ട്‌: ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍

ജനങ്ങള്‍ക്ക്‌ മികച്ച ആരോഗ്യ പരിരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി ആരോഗ്യ രംഗത്ത് മികച്ച നേട്ടം കൈവരിച്ച സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് നീതി ആയോഗ്. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടത്തിയ കേരളം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പഞ്ചാബും തമിഴ്നാടുമാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

Updated: Feb 9, 2018, 04:23 PM IST
നീതി ആയോഗ് റിപ്പോര്‍ട്ട്‌: ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക്‌ മികച്ച ആരോഗ്യ പരിരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി ആരോഗ്യ രംഗത്ത് മികച്ച നേട്ടം കൈവരിച്ച സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് നീതി ആയോഗ്. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടത്തിയ കേരളം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പഞ്ചാബും തമിഴ്നാടുമാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

ആരോഗ്യ രംഗത്ത് രാജ്യം കൈവരിച്ച പുരോഗതി അളക്കുന്നതിന്‍റെ ആദ്യ അളവുകോലാണ് ഇന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടെന്ന്‍ നീതി ആയോഗ് വിശദീകരിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്റെയും വേള്‍ഡ് ബാങ്കിന്‍റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വളര്‍ച്ച സംബന്ധിച്ച പട്ടിക തയ്യാറാക്കിയത്. 

പദ്ധതികള്‍ ഓരോ വര്‍ഷവും കൈവരിക്കുന്ന വര്‍ദ്ധനവ്‌ പരിശോധിച്ച് ആരോഗ്യ മേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വ്യക്തമാക്കി.