വിശദീകരണവുമായി തന്‍ഖ; ഹാജരാകുന്നതില്‍ തെറ്റില്ല

മന്ത്രി തോമസ് ചാണ്ടിക്കായി ഹാജരാകുന്നതില്‍ തെറ്റില്ലെന്ന് അഭിഭാഷകനും എം.പിയുമായ വിവേക് തന്‍ഖ. ഒരു മന്ത്രി, കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നത് അപൂര്‍വമാണെന്നും ഒരു അഭിഭാഷകന്‍ എന്ന നിലയിലാണ് കേസില്‍ ഹാജരാകുന്നതെന്നും തന്‍ഖ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് വിവേക് തന്‍ഖ തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

Updated: Nov 14, 2017, 10:03 AM IST
വിശദീകരണവുമായി തന്‍ഖ; ഹാജരാകുന്നതില്‍ തെറ്റില്ല

ന്യൂഡല്‍ഹി: മന്ത്രി തോമസ് ചാണ്ടിക്കായി ഹാജരാകുന്നതില്‍ തെറ്റില്ലെന്ന് അഭിഭാഷകനും എം.പിയുമായ വിവേക് തന്‍ഖ. ഒരു മന്ത്രി, കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നത് അപൂര്‍വമാണെന്നും ഒരു അഭിഭാഷകന്‍ എന്ന നിലയിലാണ് കേസില്‍ ഹാജരാകുന്നതെന്നും തന്‍ഖ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് വിവേക് തന്‍ഖ തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

"ഒരു അഭിഭാഷകനെന്ന നിലയില്‍ പഴയൊരു സുഹൃത്തിന് വേണ്ടിയാണ് കൊച്ചിയിലെത്തിയത്. ഒരു മന്ത്രിക്ക് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്യേണ്ടി വരുന്നത് അപൂര്‍വമാണ്. ഈ കേസിന് ലഭിച്ചിരിക്കുന്ന മാധ്യമശ്രദ്ധ മനസിലാക്കുന്നു. കേരളം പൊലൊരു സംസ്ഥാനത്ത് ഇത് സാധാരണമാണ്. മന്ത്രിയാണോ കളക്ടറാണോ ശരിയെന്ന് കോടതി തീരുമാനിക്കട്ടെ," തന്‍ഖ ട്വിറ്ററില്‍ കുറിച്ചു. 

പ്രമുഖ അഭിഭാഷകനായ തന്‍ഖ, മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ രാജ്യസഭ എം.പിയാണ്. ഒരു കോണ്‍ഗ്രസ് എം.പി, തോമസ് ചാണ്ടിക്കായി ഹാജരാകുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. പ്രത്യേകിച്ചും, തോമസ് ചാണ്ടിയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി കൂട്ടുന്ന സാഹചര്യത്തില്‍. തന്‍ഖയ്ക്കെതിരെ കെപിസിസി അധ്യക്ഷന്‍ എം.എം ഹസനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും രംഗത്ത് വന്നിരുന്നു.