നീതിയ്ക്കായുള്ള സമരത്തില്‍ ഒപ്പമുണ്ടാവും; കന്യാസ്ത്രീകളെ പിന്തുണച്ച് വി.എസ്

നേരിട്ടെത്താന്‍ കഴിയാത്തതിനാല്‍ ഫോണിലൂടെയാണ് വി.എസ് പിന്തുണ അറിയിച്ചത്

Updated: Sep 13, 2018, 06:33 PM IST
നീതിയ്ക്കായുള്ള സമരത്തില്‍ ഒപ്പമുണ്ടാവും; കന്യാസ്ത്രീകളെ പിന്തുണച്ച് വി.എസ്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര രംഗത്തുള്ള കന്യാസ്ത്രീകളെ പിന്തുണച്ച് മുതിര്‍ന്ന സിപിഎം നേതാവ് വി. എസ് അച്യുതാനന്ദന്‍.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഇന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴാണ് പിന്തുണയുമായി വി.എസ് എത്തുന്നത്.

നേരിട്ടെത്താന്‍ കഴിയാത്തതിനാല്‍ ഫോണിലൂടെയാണ് വി.എസ് പിന്തുണ അറിയിച്ചത്. നീതിയ്ക്കായുള്ള സമരത്തില്‍ ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു. 

കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ വായിക്കാനുള്ള സന്ദേശവും അദ്ദേഹം എഴുതി നല്‍കിയിട്ടുണ്ട്.