ഓഖി: വിവിധ സംസ്ഥാനങ്ങളില്‍ പെട്ടുപോയ മത്‌സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാന്‍ നടപടി

ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട കേരളത്തില്‍നിന്നുള്ള മത്‌സ്യത്തൊഴികളെയും ബോട്ടുകളെയും തിരികെ എത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. 

Last Updated : Dec 9, 2017, 06:51 PM IST
ഓഖി: വിവിധ സംസ്ഥാനങ്ങളില്‍ പെട്ടുപോയ മത്‌സ്യത്തൊഴിലാളികളെ തിരികെ  എത്തിക്കാന്‍ നടപടി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട കേരളത്തില്‍നിന്നുള്ള മത്‌സ്യത്തൊഴികളെയും ബോട്ടുകളെയും തിരികെ എത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. 

അതത് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റിയുമായും ജില്ലാ കളക്ടര്‍മാരുമായും ബന്ധപ്പെട്ട് മത്‌സ്യത്തൊഴിലാളികള്‍ക്ക് സൗകര്യങ്ങളും ദൈനംദിന ചെലവിനുള്ള തുക നല്‍കുകയും ബോട്ടുകള്‍ തിരികെ വരാനുള്ള ഡീസല്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്ന മത്‌സ്യത്തൊഴിലാളികളുടെയും ബോട്ടുകളുടെയും കണക്ക് സംസ്ഥാനം, ബോട്ടുകളുടെ എണ്ണം, മത്‌സ്യത്തൊഴിലാളികളുടെ എണ്ണം എന്ന ക്രമത്തില്‍ ചുവടെ:
കര്‍ണാടക- 42, 241, ഗോവ - എട്ട്, 62, ലക്ഷദ്വീപ് -നാല്, 40, മഹാരാഷ്ട്ര- 61, 115, ഗുജറാത്ത് - രണ്ട്, 61. ആകെ 117 ബോട്ടുകളും 519 തൊഴിലാളികളും. 

ഈ മത്‌സ്യത്തൊഴിലാൡകളുടെയും ബോട്ടുകളുടെയും വിശദവിവരങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ ഡയറക്ടറേറ്റിലെയും ജില്ലാ ഓഫീസുകളിലെയും കണ്‍ട്രോള്‍ റൂമുകളിലും ലഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട മത്‌സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനും തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുമായി ഫിഷറീസ് വകുപ്പിലെ നാല് ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് നേരത്തെ അയച്ചിരുന്നു. 

Trending News