ഓഖി: പുതുക്കിയ കണക്കുമായി സര്‍ക്കാര്‍

ഓഖി ദുരന്തം ഒരു മാസം പിന്നിടുമ്പോള്‍ കാണാതായവരുടെ പുതുക്കിയ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. 

Updated: Jan 3, 2018, 06:41 PM IST
ഓഖി: പുതുക്കിയ കണക്കുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരന്തം ഒരു മാസം പിന്നിടുമ്പോള്‍ കാണാതായവരുടെ പുതുക്കിയ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. 

കണക്കുകള്‍ പ്രകാരം ഇനി തിരിച്ചെത്താനുള്ളത് 141 മലയാളികള്‍ ഉള്‍പടെ 216 പേരാണ്. കേരള തീരത്തുനിന്നും മത്സ്യബന്ധനത്തിനു പോയ 72 ഇതരസംസ്ഥാനക്കാരെയും കണ്ടെത്താനുണ്ട്. അതേസമയം, കണ്ടെടുത്ത മൃതദേഹങ്ങളില്‍ നാലെണ്ണം തിരിച്ചറിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്ന് മൃതദേഹവും കൊല്ലം ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹവുമാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.

കോഴിക്കോട്`13, ഏറണാകുളം 7, കണ്ണൂര്‍ 4, മലപ്പുറം 3, തൃശ്ശൂര്‍ 2, തിരുവന്തപുരം 2, കാസര്‍ഗോഡ്‌ 1 എന്നിങ്ങനെ 32 മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്.

 

                         

Tags: