ഓണം 'വെള്ള'ത്തിലാക്കാന്‍ സര്‍ക്കാര്‍! മുന്നൂറോളം ബാറുകള്‍ തുറക്കും

സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍. ഇതിനായി കോര്‍പ്പറേഷന്‍, നഗരസഭാ പരിധികളില്‍ അടച്ചിട്ടിരിക്കുന്ന ബാറുകള്‍ക്ക് ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

Last Updated : Aug 22, 2017, 07:01 PM IST
ഓണം 'വെള്ള'ത്തിലാക്കാന്‍ സര്‍ക്കാര്‍! മുന്നൂറോളം ബാറുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍. ഇതിനായി കോര്‍പ്പറേഷന്‍, നഗരസഭാ പരിധികളില്‍ അടച്ചിട്ടിരിക്കുന്ന ബാറുകള്‍ക്ക് ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

കര്‍ണാടക സര്‍ക്കാര്‍ മാതൃകയില്‍ പാതകള്‍ ഡീ-നോട്ടിഫൈ ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇങ്ങനെ ചെയ്യുമ്പോള്‍ ഇപ്പോള്‍ അടഞ്ഞു കിടക്കുന്ന മുന്നോറോളം ബാറുകള്‍ തുറക്കാനാകും. പക്ഷെ. പഞ്ചായത്തുകളെ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. 

നാളെ നടക്കുന്ന മന്ത്രിസഭ യോഗത്തിനുശേഷം അന്തിമ തീരുമാനം ഉണ്ടാകും. 

നിലവില്‍ ദേശീയ-സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്പന പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ് പുതിയ പാതകള്‍ ഡീ-നോട്ടിഫൈ ചെയ്യുന്നത്.

Trending News