കൊച്ചിയില്‍ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി

നെടുമ്പാശേരിയിൽനിന്നും വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് യാത്രക്കാരന്‍റെ ഭീഷണി. കൊച്ചി-മുംബൈ ജെറ്റ് എയർവേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് തൃശൂർ സ്വദേശി ക്ലിൻസ് വർഗീസാണ് ഭീഷണി മുഴക്കിയത്.

Updated: Nov 13, 2017, 03:20 PM IST
കൊച്ചിയില്‍ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി

കൊച്ചി: നെടുമ്പാശേരിയിൽനിന്നും വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് യാത്രക്കാരന്‍റെ ഭീഷണി. കൊച്ചി-മുംബൈ ജെറ്റ് എയർവേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് തൃശൂർ സ്വദേശി ക്ലിൻസ് വർഗീസാണ് ഭീഷണി മുഴക്കിയത്.

സംഭവത്തെ തുടർന്ന് അധികൃതർ വിമാനത്തിൽ പരിശോധന നടത്തി. പിന്നീട് നെടുമ്പാശേരി പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. ബോംബ്‌ കൈവശമുണ്ടെന്നും വിമാനം റാഞ്ചുമെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ക്ലിൻസിനൊപ്പം മറ്റൊരാളെകൂടി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിട്ടുണ്ട്.  പ്രശ്നത്തെ തുടര്‍ന്ന് സര്‍വീസ് വൈകുകയാണ്.