മന്ത്രിമാര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി

ഒരിക്കല്‍ക്കൂടി തന്‍റെ മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി. കേന്ദ്ര മന്ത്രിമാരുടെ ആഢംബരഭ്രമം ശ്രദ്ധയില്‍പ്പെട്ടതിനലാവം അദ്ദേഹം ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. 

Last Updated : Aug 20, 2017, 03:29 PM IST
മന്ത്രിമാര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒരിക്കല്‍ക്കൂടി തന്‍റെ മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി. കേന്ദ്ര മന്ത്രിമാരുടെ ആഢംബരഭ്രമം ശ്രദ്ധയില്‍പ്പെട്ടതിനലാവം അദ്ദേഹം ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. 

ഔദ്യോഗിക യാത്രയ്ക്കിടെ സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍ ലഭ്യമായിരിക്കുമ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്ന ചില മന്ത്രിമാരുടെ പ്രവണതയ്‌ക്കെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കീത് നല്‍കിയത്.

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസവും പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള സൗജന്യസേവനം കൈപ്പറ്റുന്നതും ഒഴിവാക്കണമെന്ന് അദ്ദേഹം കേന്ദ്ര മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. തന്‍റെ വകുപ്പിന്‍റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള സൗജന്യ സേവനം കൈപ്പറ്റുന്നത് ഒഴിവാക്കാനും മന്ത്രിമാര്‍ക്ക് മോദി നിര്‍ദേശം നല്‍കി. പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശമുണ്ട്. മന്ത്രിമാരോ ബന്ധുക്കളോ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അവരുടെമേല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

പലഭാഗങ്ങളിൽനിന്നു കിട്ടിയ റിപ്പോർട്ടുകളും വിമർശനങ്ങളും പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. നേരത്തേയും ആഢംബരത്തിനെതിരെ മോദി നിലപാടെടുത്തിരുന്നു. 

Trending News