ടി.പി. സെന്‍കുമാറിനെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തു

മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സര്‍വ്വീസിലിരിക്കെ വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്. 

Last Updated : Aug 19, 2017, 02:23 PM IST
ടി.പി. സെന്‍കുമാറിനെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തു

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സര്‍വ്വീസിലിരിക്കെ വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്. 

വ്യാജ രേഖ ചമച്ചു എന്നതുള്‍പ്പെടെ നാല് കേസുകളാണ് സെന്‍കുമാറിനെതിരെ പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് കേസിന്‍റെ അന്വേഷണ ചുമതല.

Trending News