പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

15ന് ക്ഷേത്രം സന്ദര്‍ശിക്കുന്നവേളയിലാണ് ഉദ്ഘാടനമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു.   

Last Updated : Jan 11, 2019, 01:14 PM IST
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ സ്വദേശ് ദര്‍ശന്‍ പദ്ധതിപ്രകാരം തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടപ്പാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. 

15ന് ക്ഷേത്രം സന്ദര്‍ശിക്കുന്നവേളയിലാണ് ഉദ്ഘാടനമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. 

പൈതൃക നടപ്പാതയുടെ നിര്‍മാണം, പദ്മതീര്‍ഥ കുളത്തിന്‍റെ നവീകരണം, വൈദ്യുതീകരണം, ബയോ ശൗചാലയങ്ങള്‍, കുളിമുറികള്‍, സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് 75.88 കോടി രൂപ ചെലവഴിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് പദ്ധതി വഴി നടപ്പാക്കിയത്.

ഉദ്ഘാടനച്ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, അല്‍ഫോന്‍സ് കണ്ണന്താനം, കേന്ദ്ര ടൂറിസം സെക്രട്ടറി യോഗേന്ദ്ര ത്രിപാഠി തുടങ്ങിയവര്‍ പങ്കെടുക്കും.

Trending News