പുതുവൈപ്പിന്‍ സമരം: ജനങ്ങളുടെ ആശങ്ക ന്യായമെന്ന് വിദഗ്ദ സമിതി

പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്‍റിനെപ്പറ്റി ജനങ്ങള്‍ക്കുള്ള ആശങ്ക ന്യായമെന്ന് വിദഗ്ദസമിതിയുടെ റിപ്പോര്‍ട്ട്. പ്ലാന്‍റിന് അനുമതി നല്‍കുമ്പോള്‍ നിര്‍ദേശിച്ച ചട്ടങ്ങള്‍ കമ്പനി പാലിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

Updated: Nov 13, 2017, 05:06 PM IST
പുതുവൈപ്പിന്‍ സമരം: ജനങ്ങളുടെ ആശങ്ക ന്യായമെന്ന് വിദഗ്ദ സമിതി
Pic Courtesy: Facebook

തിരുവനന്തപുരം: പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്‍റിനെപ്പറ്റി ജനങ്ങള്‍ക്കുള്ള ആശങ്ക ന്യായമെന്ന് വിദഗ്ദസമിതിയുടെ റിപ്പോര്‍ട്ട്. പ്ലാന്‍റിന് അനുമതി നല്‍കുമ്പോള്‍ നിര്‍ദേശിച്ച ചട്ടങ്ങള്‍ കമ്പനി പാലിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ചു. 

സമരം നടത്തുന്ന പ്രദേശവാസികളുടെ ആശങ്ക ന്യായമെന്ന് വിലയിരുത്തിയ സമിതി, കമ്പനിയുടെ ദുരന്ത നിവാരണ പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഐ.ഒ.സി നിര്‍മ്മിച്ച മതില്‍ പൊളിച്ചു കളയണം. പ്രദേശത്തെ മണല്‍ഭിത്തി പോലുള്ളവ പരിരക്ഷിക്കണമെന്നും സംയുക്ത മേല്‍നോട്ടസമിതി രൂപീകരിക്കണമെന്നും വിദഗ്ദ സമിതി നിര്‍ദേശിച്ചു. 

അതേസമയം, സമിതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സമരസമിതി വ്യക്തമാക്കി. സമരസമിതിയുടെ ആവശ്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്ലാന്‍റ് പുതുവൈപ്പിനില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സമരസമിതി അറിയിച്ചു. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close