ഖത്തര്‍ പ്രതിസന്ധി: നോര്‍ക്ക മലയാളികളുടെ വിവരം ശേഖരിക്കുന്നു

ഖത്തറിലുള്ള മലയാളികളുടെ വിവരം നോർക്ക ശേഖരിക്കുന്നു. നിലവില്‍ ഖത്തറിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് നോർക്ക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. 

Last Updated : Jun 6, 2017, 05:05 PM IST
ഖത്തര്‍ പ്രതിസന്ധി: നോര്‍ക്ക മലയാളികളുടെ വിവരം ശേഖരിക്കുന്നു

കൊച്ചി: ഖത്തറിലുള്ള മലയാളികളുടെ വിവരം നോർക്ക ശേഖരിക്കുന്നു. നിലവില്‍ ഖത്തറിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് നോർക്ക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. 

ഖത്തറിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ആറര ലക്ഷത്തോളം ഇന്ത്യക്കാർ ഖത്തറിൽ കഴിയുന്നുണ്ട്. അവരിൽ മൂന്നു ലക്ഷം പേർ മലയാളികളാണ്. 

നയതന്ത്രബന്ധം വഷളായതിനെ തുടര്‍ന്നുള്ള പ്രതിസന്ധി ശക്തമാകുന്നതോടെ  ഖത്തറില്‍ നിന്നും നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റിനായി മലയാളികള്‍ നെട്ടോട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെ, ഭക്ഷണത്തിന് ക്ഷാമം നേരിട്ടേക്കാമെന്നും വില കുതിച്ചുയര്‍ന്നേക്കുമെന്നും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഖത്തറിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ് നിലവില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇന്നലെയാണ് സൗദി ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത് . ഇതേതുടർന്ന് ഖത്തറിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ഭീകരവാദത്തിന് പിന്തുണ നൽകുകയും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്.

Trending News