പ്രതിഷേധം ഫലം കണ്ടു, റയില്‍വേ റിക്രൂട്ട്മെന്‍റ് പരീക്ഷ മലയാളത്തില്‍ എഴുതാം

റെ​യി​ൽ​വെ ഗ്രൂ​പ്പ് ഡി ​ത​സ്തി​ക​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ പ്രാ​ദേ​ശി​ക​ഭാ​ഷ​ക​ളി​ൽ മ​ല​യാ​ള​ത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കി. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാള ഭാഷ കൂടി തെരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയില്‍ വെബ്സൈറ്റ് പരിഷ്കരിച്ചു. 

Last Updated : Feb 19, 2018, 08:44 PM IST
പ്രതിഷേധം ഫലം കണ്ടു, റയില്‍വേ റിക്രൂട്ട്മെന്‍റ് പരീക്ഷ മലയാളത്തില്‍ എഴുതാം

ന്യൂഡല്‍ഹി: റെ​യി​ൽ​വെ ഗ്രൂ​പ്പ് ഡി ​ത​സ്തി​ക​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ പ്രാ​ദേ​ശി​ക​ഭാ​ഷ​ക​ളി​ൽ മ​ല​യാ​ള​ത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കി. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാള ഭാഷ കൂടി തെരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയില്‍ വെബ്സൈറ്റ് പരിഷ്കരിച്ചു. 

ഇന്ന് രാവിലെ പത്ത് മണി വരെ മലയാള ഭാഷ തെരഞ്ഞെടുക്കാനാവാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തിരുത്തുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. 

ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയ പ്രശ്നത്തില്‍ എം.ബി രാജേഷ് എം.പിയാണ് ആദ്യം ഇടപെട്ടത്. ഇക്കാര്യം റയില്‍വെ റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, വി​വാ​ദ തീ​രു​മാ​നം അ​ടി​യ​ന്തര​മാ​യി പി​ൻ​വ​ലി​ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന് ക​ത്ത​യ​ച്ചിരുന്നു. മ​ല​യാ​ള​ഭാ​ഷ​യോ​ടും കേ​ര​ള​ത്തി​ലെ മൂ​ന്ന​ര​ക്കോ​ടി വ​രു​ന്ന ജ​ന​ങ്ങ​ളോ​ടു​മു​ള്ള ക​ടു​ത്ത അ​നീ​തി​യാ​ണ് ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 

Trending News