കർണാടക തെരഞ്ഞെടുപ്പ് ഫലം ചെങ്ങന്നൂരില്‍ ബാധിക്കില്ലെന്ന് ചെന്നിത്തല

  

Last Updated : May 15, 2018, 03:40 PM IST
കർണാടക തെരഞ്ഞെടുപ്പ് ഫലം ചെങ്ങന്നൂരില്‍ ബാധിക്കില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കർണാടക തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കര്‍ണാടകയില്‍ നേരിട്ട വീഴ്ച പഠിക്കുമെന്നും ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ ഫലം ബാധിക്കില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കേരളം ബിജെപിയെയും സിപിഎമ്മിനേയും തള്ളികളയും. 

കർണാടകയിൽ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കരുതുന്നില്ല. തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന കേരളാ നേതാക്കൾ നല്ല പ്രകടനം കാഴ്ചവെച്ചു. സാമുദായിക ധ്രുവീകരണം ശക്തമായിരുന്നു. സോളാർ കേസിൽ കൂടുതൽ വസ്തുതകൾ പുറത്തു വരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Trending News