ജിഎസ്‌ടി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹോട്ടലുകളുടെ രജിസ്‍ട്രേഷന്‍ റദ്ദുചെയ്യും: തോമസ്‌ ഐസക്‌

ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി തോമസ് ഐസക്. ജിഎസ്‌ടി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹോട്ടലുടമകളുടെ രജിസ്‍ട്രേഷന്‍ റദ്ദുചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 

Updated: Nov 14, 2017, 03:26 PM IST
 ജിഎസ്‌ടി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹോട്ടലുകളുടെ രജിസ്‍ട്രേഷന്‍ റദ്ദുചെയ്യും: തോമസ്‌ ഐസക്‌

കോഴിക്കോട്: ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി തോമസ് ഐസക്. ജിഎസ്‌ടി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹോട്ടലുടമകളുടെ രജിസ്‍ട്രേഷന്‍ റദ്ദുചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 

ജിഎസ്ടിയുടെ പേരില്‍ ഭക്ഷണത്തിന് ഹോട്ടലുടമകള്‍ അധികതുക ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്. പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഹോട്ടല്‍ ബില്ലുകള്‍ ധനവകുപ്പ് ശേഖരിച്ചു കഴിഞ്ഞു. ജിഎസ്‌ടി അഞ്ച്ശതമാനമായി കുറച്ചിട്ടും കൊള്ളലാഭമെടുക്കല്‍ തുടരുകയാണോയെന്ന് പരിശോധിക്കുമെന്നും. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി താക്കീത് ചെയ്തു. ജിഎസ്‌ടി കൊള്ളയെ കുറിച്ച് പരാതി ഉയര്‍ന്ന സമയത്ത് ഹോട്ടലുടമകളെ വിളിച്ച് ധനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. അധിക വില ഈടാക്കരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ചില ഹോട്ടലുടമകള്‍ 5 ശതമാനം വരെ കിഴിവ് നല്‍കിയിരുന്നു. പുതിയ നിര്‍ദ്ദേശത്തിന് തൊട്ടുപിന്നാലെ ഈ കിഴിവ് ഹോട്ടലുടമകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close