സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും സരിതയുടെ കത്ത് നീക്കാന്‍ ഉത്തരവ്

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും സരിതയുടെ കത്ത് നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോദ്യംചെയ്ത് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അതേസമയം, സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയാണുണ്ടായത്. 

Updated: May 15, 2018, 11:22 AM IST
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും സരിതയുടെ കത്ത് നീക്കാന്‍ ഉത്തരവ്

കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും സരിതയുടെ കത്ത് നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോദ്യംചെയ്ത് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അതേസമയം, സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയാണുണ്ടായത്. 

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. സോളാര്‍ കേസിലെ പ്രതി സരിത എഴുതിയ കത്ത് റിപ്പോര്‍ട്ടിന്‍റെ ഭാഗമാക്കിയത് തെറ്റാണെന്നും അതിനാല്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു. 33 കേസുകളില്‍ പ്രതിയായ സരിതയെ കമ്മീഷന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തി വിസ്തരിച്ചത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്ന് ഉമ്മന്‍ചാണ്ടി കോടതിയെ അറിയിച്ചു.

അതേസമയം, പ്പോര്‍ട്ടിലെ തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ കോടതിയെ സമീപിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ ക്രിമിനല്‍ കേസില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചു എന്നാണ് തിരുവഞ്ചൂരിനെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശം. തനിക്കെതിരായ പരാമര്‍ശം നിലനില്‍ക്കില്ലെന്നാണ് തിരുവഞ്ചൂര്‍ കോടതിയെ അറിയിച്ചത്.

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close