ഉണ്ണികൃഷ്ണന്‍ നായര്‍ പുതിയ നിയമസഭ സെക്രട്ടറി

തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി.  

Last Updated : Jul 23, 2019, 02:39 PM IST
ഉണ്ണികൃഷ്ണന്‍ നായര്‍ പുതിയ നിയമസഭ സെക്രട്ടറി

തിരുവനന്തപുരം: കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ രജിസ്ട്രാറായിരുന്ന എസ്.വി.ഉണ്ണികൃഷ്ണന്‍ നായരെ നിയമസഭാ സെക്രട്ടറിയായി നിയമിച്ചു. വി.കെ.ബാബു പ്രകാശ്‌ വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

നെയ്യാറ്റിന്‍കര കാരോട് വില്ലേജില്‍ പി. സദാശിവന്‍ തമ്പിയുടെയും ജെ. വിശാലാക്ഷി അമ്മയുടെയും മകനാണ്. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

നെയ്യാറ്റിന്‍കരയില്‍ അഡ്വ. കെ.രഘുനാഥന്‍റെ ജൂനിയറായി പ്രാക്റ്റീസ് ചെയ്തു. 1995ല്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് ആയി ജുഡിഷ്യല്‍ സര്‍വീസില്‍ നിയമിതനായി. 

മുന്‍സിഫ്, മജിസ്ട്രേറ്റ്, സബ് ജഡ്ജി, ജില്ലാ ജഡ്ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രശസ്ത ചെറുകഥാകൃത്ത് എസ്.വി. വേണുഗോപന്‍ നായരുടെ സഹോദരന്‍ കൂടിയാണ് അദ്ദേഹം. 

Trending News