ശബരിമല സ്ത്രീ പ്രവേശനം: റിവ്യൂ ഹര്‍ജി നല്കാന്‍ അയ്യപ്പ സേവാ സംഘം

ശബരിമല സ്ത്രീ പ്രവേശനത്തില്‍ റിവ്യു ഹര്‍ജി നല്‍കുമെന്ന് അയ്യപ്പ സേവ സംഘം. ഇന്ന് നടന്ന ദേശീയ പ്രവര്‍ത്തകസമിതി യോഗത്തിലാണ് റിവ്യു ഹര്‍ജി നല്‍കുന്ന കാര്യം തീരുമാനമായത്. 

Last Updated : Oct 21, 2018, 05:15 PM IST
ശബരിമല സ്ത്രീ പ്രവേശനം: റിവ്യൂ ഹര്‍ജി നല്കാന്‍ അയ്യപ്പ സേവാ സംഘം

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ റിവ്യു ഹര്‍ജി നല്‍കുമെന്ന് അയ്യപ്പ സേവ സംഘം. ഇന്ന് നടന്ന ദേശീയ പ്രവര്‍ത്തകസമിതി യോഗത്തിലാണ് റിവ്യു ഹര്‍ജി നല്‍കുന്ന കാര്യം തീരുമാനമായത്. 

അതുകൂടാതെ, അയ്യപ്പ സേവസംഘം തന്ത്രി കുടുംബത്തിനും പന്തളം രാജ കുടുംബത്തിനും പിന്തുണ നല്‍കാനും തീരുമാനിച്ചു. 

ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും മല കയറാന്‍ എത്തിയ യുവതികള്‍ക്ക് ആര്‍ക്കും തന്നെ സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. യുവതികള്‍ നടപന്തല്‍ വരെ എത്തിയപ്പോള്‍ നട അടച്ച്‌ താക്കോല്‍ കൈമാറുമെന്ന് തന്ത്രി കണ്ഠരര് രാജീവര് താക്കീത് നല്‍കിയിരുന്നു. 

 

 

Trending News