ശബരിമല സ്ത്രീ പ്രവേശനം, സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രിം കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Updated: Oct 13, 2017, 01:23 PM IST
ശബരിമല സ്ത്രീ പ്രവേശനം, സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ആലുവ: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രിം കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനമരുതെന്ന ശക്തമായ നിലപാടാണ് സര്‍ക്കാരിന്‍റെത്. ഈ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുംമെന്നും കേസിനാവശ്യമായ എല്ലാ രേഖകളും വിവരങ്ങളും കോടതിയാവശ്യപ്പെട്ടാല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന കേസ് സുപ്രീം കോടതി ഇന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ്‌ ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് തീരുമാനമെടുത്തത്.

ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സന്നദ്ധ സംഘടനകള്‍, ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവരോട് കോടതി അഭിപ്രായം തേടിയിരുന്നു. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി ഹര്‍ജി പരിഗണിക്കവെ വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close